Anil Nedumangad: അങ്ങനെ ഞാൻ അനിൽ നായർ എന്നുള്ളത് മാറ്റി അനിൽ അലസൻ എന്നാക്കി; അനിൽ നെടുമങ്ങാട്

വെള്ളിത്തിരിയില്‍ വിസ്‍മയങ്ങള്‍ കാഴ്‍ചവയ്‍ക്കവെ അപ്രതീക്ഷിതമായാണ് അനില്‍ നെടുമങ്ങാട്(anil nedumangad) മലയാള സിനിമ ലോകത്തോട് വിടപറഞ്ഞുപോയത്. ലോകം ക്രിസ്‍മസ് ആഘോഷത്തിലായിരിക്കേ കേരളത്തെ(kerala) കണ്ണീരിലാക്കി കടന്നുപോകുകയായിരുന്നു അനില്‍ നെടുമങ്ങാട്. തൊടുപുഴ മലങ്കര ഡാമിൽ(malankara dam) വച്ചാണ് അനിൽ പി നെടുമങ്ങാട് മുങ്ങിമരിച്ചത്.

Kammatipadam' fame Malayalam actor Anil P Nedumangad drowns | The News Minute

അനിൽ നെടുമങ്ങാട് കൈരളി ടിവി ജെബി ജംഗ്‌ഷനിൽ പങ്കെടുത്തുകൊണ്ട് ഫേസ്ബുക്കിൽ പെരുമാറ്റിയതിനെപ്പറ്റി പറഞ്ഞ വാക്കുകളിപ്പോൾ ശ്രദ്ധേയമാവുകയാണ്.

Anil Nedumangad's last role was as a cop, had 4 more days of shoot

അച്ഛനുമമ്മയും തനിക്ക് ഇട്ടപേര് അനിൽ എന്നായിരുന്നുവെങ്കിലും താനൊരു അലസൻ ആയിട്ടു തോന്നിയതിനാൽ പേര് അനിൽ അലസനെന്നാക്കിയെന്ന് അനിൽ പറയുന്നു. ഡിങ്കോയിസ്റ്റുകളൊക്കെ വന്നപ്പോ അതൊരു രസമായിത്തോന്നിയെന്നും അങ്ങനെ അലസൻ ഡിങ്കോയിസ്റ്റ് എന്നാക്കിയെന്നുംഅനിൽ കൂട്ടിച്ചേർത്തു.

അനിലിന്റെ വാക്കുകൾ

ഫേസ്ബുക്കിലാണല്ലോ നമുക്കൊക്കെ കുറച്ചു തമാശ പരിപാടികളൊക്കെ നടക്കുന്നത്. അപ്പോൾ പല സുഹൃത്തുക്കളും ചോദിച്ചു പാർട്ടിയിലൊക്കെ ഉണ്ടായിട്ട് നായർ എന്താണ് മാറ്റാത്തതെന്ന്. അച്ഛനുമമ്മയും ഇട്ടപേര് അനിൽ എന്നായിരുന്നുവെങ്കിലും എനിക്ക് ഞാനൊരു അലസൻ ആയിട്ടാണ് തോന്നിയത്.

Malayalam actor Anil Nedumangad passes away- Cinema express

അങ്ങനെ ഞാൻ അനിൽ അലസൻ എന്നാക്കി. പിന്നെയിപ്പോ ഡിങ്കോയിസ്റ്റുകളൊക്കെ വന്നപ്പോ അതൊരു രസമായിത്തോന്നി. ഫേസ്ബുക്കിലല്ലേ അങ്ങനയൊക്കെ മാറ്റാനൊക്കൂ, എസ്എസ്എൽസി ബുക്കിലിങ്ങനെ ഇടയ്ക്കിടെ മാറ്റാനാവില്ലല്ലോ. അങ്ങനെ അലസന്റെകൂടെ അലസൻ ഡിങ്കോയിസ്റ്റ് എന്നാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here