കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് വോട്ടര്‍ പട്ടിക പരസ്യപ്പെടുത്തണം: ജി 23 നേതാക്കള്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് വോട്ടര്‍ പട്ടിക പരസ്യപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി ജി 23 നേതാക്കള്‍. ആരൊക്കെ വോട്ടു ചെയ്യും എന്നത് രഹസ്യമായി വെച്ച് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പതിവ് പ്രഹസനമാക്കാനാണ് എ.ഐ.സി.സി നേതൃത്വത്തിന്‍റെ ശ്രമമെന്നാണ് ആരോപണം.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി ഇന്നും ശശി തരൂര്‍ രംഗത്തെത്തി. കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേയ്‌ക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തില്‍ സൂചന നല്‍കിയിരിക്കുകയാണ് ശശി തരൂർ എംപി(shashi tharoor). ഉണ്ടെന്നോ ഇല്ലെന്നോ പറയില്ലെന്നും മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും തരൂർ പറഞ്ഞു.

‘ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെന്ന് അവർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്ത് നിന്ന് ഒരാൾ വരട്ടെ’, തരൂർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ്‌ പാർട്ടിക്ക് ഗുണം ചെയ്യും. കോൺഗ്രസിലെ ജി 23 നേതാക്കൾ തരൂരിനെ മത്സരിപ്പിച്ചിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു പ്രതികരണം.

ഭരണത്തിൽ ഇല്ലെങ്കിലും കോൺഗ്രസ്‌ പാർടിയിൽ ഇതുപോലൊരു തെരഞ്ഞെടുപ്പ്‌ നടന്നാൽ ജനങ്ങളുടെ ശ്രദ്ധ ലഭിക്കും. പല സ്ഥാനാർഥികൾ മുന്നോട്ട്‌ വരട്ടെ. മൂന്നര ആഴ്‌ചക്കകം തെരഞ്ഞെടുപ്പ്‌ വിജ്ഞാപനമിറങ്ങും. മത്സരിക്കുമോ, ഇല്ലയോ എന്ന്‌ ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News