Serena Williams:സെറീന രണ്ടാം റൗണ്ടിൽ യുഎസ് ഓപ്പൺ; സെറീന 
തുടങ്ങി 

ആദ്യ കടമ്പകടന്ന്‌ സെറീന വില്യംസ്‌(Serena Williams). യുഎസ്‌ ഓപ്പൺ ടെന്നീസ്‌ ആദ്യറൗണ്ടിൽ ഉഗ്രൻ ജയം. മോണ്ടിനെഗ്രോയുടെ ഡാങ്കോ കോവിനിച്ചിനെ തകർത്തു. സ്‌കോർ: 6–-3, 6–-3. സെറീനയുടെ വിടവാങ്ങൽ ടൂർണമെന്റാണിത്‌. രണ്ടാംറൗണ്ടിൽ ഇന്ന്‌ എസ്‌തോണിയയുടെ അനെറ്റ്‌ കൊണ്ടവെയ്‌റ്റാണ്‌ എതിരാളി. ഡബിൾസിൽ സഹോദരി വീനസ് വില്യംസിനൊപ്പം ഇന്ന്‌ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ലിൻഡ നോസ്‌കൊവ–-ലൂസി ഹ്രഡെക സഖ്യത്തെ നേരിടും.

ആറുതവണ ചാമ്പ്യനായ സെറീന, സ്വന്തംനാട്ടിൽ കിരീടവുമായി കളിജീവിതം അവസാനിപ്പിക്കാനാണ്‌ എത്തുന്നത്‌. ആർതർ ആഷെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മുപ്പതിനായിരത്തിനടുത്ത്‌ കാഴ്‌ചക്കാരെ നിരാശരാക്കാത്ത പ്രകടനമായിരുന്നു നാൽപ്പതുകാരിയുടേത്‌. ഒരു മണിക്കൂറും 39 മിനിറ്റുംകൊണ്ട്‌ കോവിനിച്ചിനെ കീഴടക്കി.

വനിതാ സിംഗിൾസിൽ മറ്റൊരു കളിയിൽ മുൻ ലോക ഒന്നാം നമ്പറുകാരി റുമാനിയയുടെ സിമോണ ഹാലെപ്പ്‌ പുറത്തായി. യോഗ്യതാ റൗണ്ട്‌ കളിച്ചെത്തിയ ഉക്രയ്‌നിന്റെ ദാരിയ സ്‌നിഗറാണ്‌ ഹാലെപിനെ അട്ടിമറിച്ചത്‌ (2-–-6, 6––0, 4-–-6).

പുരുഷൻമാരിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസ്‌ ആദ്യറൗണ്ടിൽ മടങ്ങി. കൊളംബിയയുടെ ഡാനിയേൽ ഗാലനാണ്‌ സിറ്റ്‌സിപാസിനെ തരിപ്പണമാക്കിയത്‌ (6–-0, 6––1, 3–-6, 7–-5). ഡാനിൽ മെദ്‌വദേവ്‌, ആൻഡി മറെ എന്നിവർ രണ്ടാംറൗണ്ടിൽ കടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here