
പാന്‍ ഇന്ത്യന്‍ ഫിലിം പ്രൊഡ്യൂസര്‍ സരിഗമ അതിന്റെ മലയാളം നിര്‍മ്മാണ സംരംഭങ്ങള്‍ക്കായി ഒരുങ്ങുന്നു. നിവിന്‍ പോളിയുടെ ‘പടവെട്ട്'(Padavettu Movie) എന്ന ചിത്രത്തിലൂടെ കേരളത്തിലെ പ്രമുഖ വിതരണക്കാരായ സെഞ്ച്വറിയുമായി പാന്‍ ഇന്ത്യന്‍ ഫിലിം പ്രൊഡ്യൂസര്‍ സരിഗമ കൈകോര്‍ക്കുകയാണ്.
നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്(Padavettu). അദിതി ബാലനാണ് ചിത്രത്തിലെ നായിക. സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം ഒരു സുപ്രധാനവേഷത്തില്‍ മഞ്ജു വാര്യരുമുണ്ട്.
ഗോവിന്ദ് വസന്തയാണ് സംഗീതം. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്‌സ് സേവിയര്‍ മേക്കപ്പും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here