ആല്‍കോ സ്‌കാന്‍ വാന്‍ കേരള പോലീസിന് സ്വന്തം; ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ ഇനി പണി കിട്ടും മക്കളേ

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ വേഗം കണ്ടെത്താനാകുന്ന ആല്‍കോ സ്‌കാന്‍ വാന്‍ കേരള പോലീസിന് സ്വന്തം. റോട്ടറി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ റോപ്പ് പദ്ധതിയുടെ ഭാഗമായാണ് ആല്‍കോ സ്‌കാന്‍ വാന്‍ കൈമാറിയത്.

പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പാക്കുന്നത്. വ്യക്തികളുടെ സ്വകാര്യതഹനിക്കാതെയുള്ള പരിശോധന. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉരിനീര്‍ പരിശോധിച്ച് വേഗം കണ്ടെത്താന്‍ ആകുമെന്നതാണ് പ്രത്യേകത. -ബൈറ്റ്

വിദേശ രാജ്യങ്ങളില്‍ പോലീസ് ഉപയോഗിക്കുന്ന ഈ വാഹനത്തിനും മെഷീനും ചേര്‍ത്ത് 50 ലക്ഷം രൂപയാണ് വില.റോട്ടറി ഇന്റര്‍നാഷണലാണ് ഈ തുക സംഭാവന ചെയ്തത്. ഇത്തരത്തിലുള്ള 15 വാനുകള്‍ .

റോട്ടറി ഇന്റര്‍നാഷണല്‍ കേരള പോലീസിന് കൈമാറും. ചടങ്ങില്‍ പോലീസ് മേധാവി അനില്‍ കാന്ത്,വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം,എഡിജിപി കെ.പദ്മകുമാര്‍ റോട്ടറി ഭാരവാഹികളായ കെ. ബാബു മോന്‍,സുരേഷ് മാത്യു, ജിഗീഷ് നാരായണന്‍, കെ. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News