KTDC: ഓണാഘോഷങ്ങൾക്ക് രുചി പെരുമ തീർക്കാൻ പായസ മേളയുമായ് കെടിഡിസി

ഓണാഘോഷങ്ങൾക്ക് രുചി പെരുമ തീർക്കാൻ പായസ മേളയുമായ് കെടിഡിസി. സംസ്ഥാത്തെ പതിനഞ്ചോളം കെടിസിസി യൂനിറ്റുകളിൽ ആരംഭിച്ച പായസ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം  ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു..

പാല്‍ പായസം, കടല പായസം, പാലട പ്രഥമന്‍, അട പ്രഥമൻ തുടങ്ങി എട്ടോളം പായസങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ഓണസദ്യക്ക്  രുചിയൂറും പായസ മധുരം പകരുകയാണ്  കെടിഡിസി  പായസ മേളയിലൂടെ.. സംസ്ഥാനത്തെ Ktdc യുടെ 15 ഹോട്ടലുകളിലായാണ്  പായസമേള നടക്കുക.

തിരുവനന്തപുരത്തെ ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ നടന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പായസം പോലെ മധുരമുള്ളതാണ് ഓണമെന്നും ഓണത്തിന്റെ സന്ദേശം പോലും മധുരം ഉള്ളതാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു..

അര ലിറ്റര്‍ പായസത്തിന്  200 രൂപയാണ് വില. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ 24ല്‍ പരം വിഭവങ്ങളടങ്ങിയ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News