മന്ത്രി വീണാ ജോർജിനെ ഇടിച്ചു താഴ്ത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി ഇ പി ജയരാജൻ

ആരോഗ്യ മേഖലയ്ക്ക് പുരോഗതി കൈവരിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ ഇടിച്ചു താഴ്ത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇതിൻറെ ഭാഗമായി മാധ്യമ വാർത്തകളും സൃഷ്ടിക്കുന്നതായിയും ഇ.പി .ജയരാജൻ തിരുവല്ലയിൽ. പറഞ്ഞു

ചോദ്യങ്ങൾക്ക്‌ മറുപടി നൽകുന്ന കാര്യത്തിൽ ആരോഗ്യ മന്ത്രിയെ താക്കീത് ചെയ്‌തു എന്ന വാർത്ത തെറ്റിദ്ധാരണജനകമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌ നിയമസഭയിൽ അറിയിച്ചു.

ചോദ്യത്തിന്റെ വിവിധ പിരിവുകൾക്ക് ആരോഗ്യമന്ത്രി നൽകിയ മറുപടി ഒരേ രൂപത്തിലാണെന്നും ഇത് അവകാശലംഘനമാണെന്നും കാട്ടി കോൺഗ്രസ് പാർലമെന്ററി പാർടി സെക്രട്ടറി എ പി അനിൽകുമാർ കത്ത് നൽകിയിരുന്നു. ഇതിൽ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞു. സർക്കാരിൽ ലഭ്യമായ മറുപടിയാണ് നൽകിയതെന്നും ചോദ്യങ്ങൾ പരസ്‌പരം ബന്ധപ്പെട്ടതിനാലാണ് സംയോജിത മറുപടി ലഭ്യമാക്കിയതെന്നും മനപ്പൂർവം ഒഴിഞ്ഞുമാറിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. തുടർന്ന്‌ വ്യത്യസ്ത പിരിവുകൾക്ക് ഒരേ മറുപടി നൽകിയത്‌ ശരിയായ പ്രവണതയല്ലെന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രിയെ അറിയിച്ചിരുന്നു.

  എന്നാൽ, രേഖകൾ പരിശോധിച്ചതിൽ ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകൾക്കുള്ള മറുപടി സമാനമെങ്കിൽ അത് പൊതുവായ ഒറ്റ മറുപടിയായി ചോദ്യങ്ങളുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിയമസഭാ സോഫ്റ്റ്‌വെയറിൽ സാങ്കേതിക തടസ്സമുള്ളതായി കണ്ടു. ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കും.

സ്‌പീക്കർക്കു ലഭിക്കുന്ന പരാതികളിൽ നിയമസഭാ സെക്രട്ടറിയറ്റ് സ്വീകരിക്കുന്ന പൊതുനടപടിക്രമം എന്നല്ലാതെ ഇക്കാര്യത്തിൽ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ല. മന്ത്രിക്ക് സ്‌പീക്കറുടെ ശാസന എന്ന തരത്തിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ വന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും സ്‌‌പീക്കർ റൂളിങ്ങിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here