GDP: ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്കിൽ വൻ വർധന

ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്കിൽ വൻ വർധന. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ ജി.ഡി.പി വളർച്ചാ നിരക്കിലാണ് വർധനയുണ്ടായത്.  സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 13.5 ശതമാനം വളർച്ചയാണുണ്ടായത്.

അതേസമയം സമ്പദ്‍വ്യവസ്ഥ 16.2 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു ആർ.ബി.ഐയുടെ പ്രവചനം . എന്നാൽ ആ ലക്ഷ്യം കൈവരിക്കാൻ  സമ്പദ്‍വ്യവസ്ഥക്ക് സാധിച്ചില്ല . കഴിഞ്ഞ സാമ്പത്തികപാദവുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ച 4.1 ശതമാനം വർധിച്ചിട്ടുണ്ട്.

വ്യവസായ മേഖലയിൽ 8.6 ശതമാനവും സേവനമേഖലയിൽ 17.6, കാർഷിക മേഖലയിൽ 4.5 ശതമാനവും വളർച്ചയുണ്ടായി. സ്വകാര്യ ഉപഭോഗം വർധിച്ചതും  കോവിഡ് ​ഭീതി മാറിയതും  വളർച്ചക്ക് സഹായകമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here