ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യ

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യ. ഇന്ത്യന്‍ ഇന്നിങ്സിലെ അവസാന ഓവറില്‍ സിക്സറടിച്ച് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൂര്യകുമാര്‍, അവസാന ഓവറില്‍ മാത്രം നാല് സിക്സറാണ് അടിച്ചത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് സ്വന്തമാക്കിയത്. അവസാന ഓവറില്‍ 26 റണ്‍സാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്.

വെറും 26 പന്തില്‍ നിന്നും പുറത്താവാതെ 68 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്.മൂന്ന് സിക്സറും ഒരു ബൗണ്ടറിയുമടക്കമാണ് വിരാട് തന്റെ ഇന്നിങ്സ് പൂര്‍ത്തിയാക്കിയതെങ്കില്‍ ആറ് വീതം സിക്സറും ഫോറുമായിരുന്നു സൂര്യകുമാര്‍ അടിച്ചെടുത്തത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തിരിച്ചുവരവിന് കൂടിയായിരുന്നു ഇന്ത്യ ഹോങ് കോങ് മത്സരം സാക്ഷ്യം വഹിച്ചത്. 44 പന്തില്‍ നിന്നും പുറത്താവാതെ 59 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ആയുഷ് ശുക്ലയും മുഹമ്മദ് ഘസ്നിഫറും ഓരോ വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 29 റണ്‍സ് വഴങ്ങിയ ആയുഷ് ശുക്ല രോഹിത്തിനെയും രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി ഘസ്നിഫര്‍ രാഹുലിനെയുമാണ് പുറത്താക്കിയത്. കെ.എല്‍. രാഹുല്‍ 39 പന്തില്‍ നിന്നും 36 റണ്‍സും ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13 പന്തില്‍ നിന്നും 21 റണ്‍സും സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News