IDSFFK:രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേള;മികച്ച കഥാചിത്രം ലിറ്റില്‍ വിങ്സ്; ലോങ് ഡോക്യൂമെന്ററി എ കെ എ

പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയില്‍(IDSFFK) മികച്ച ലോങ് ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം ഗീതിക നരംഗ് സംവിധാനം ചെയ്ത എ .കെ .എ നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്.ലിറ്റില്‍ വിങ്സ് ആണ് മേളയിലെ മികച്ച കഥാചിത്രം. തമിഴ് സംവിധായകനായ നവീന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മേളയിലെ മികച്ച ഷോര്‍ട്ട് ഡോക്കുമെന്ററിക്കുള്ള പുരസ്‌കാരം മൈ സണ്‍ ആന്‍ഡ് ഹിസ് ഗ്രാന്‍ഡ് ഫാദര്‍ ,ന്യൂ ക്ലാസ്സ് റൂം എന്നീ ചിത്രങ്ങള്‍ പങ്കിട്ടു .ബംഗാളി സംവിധായകരായ ബിജോയ് ചൗധരി ,ദെബാങ്കന്‍ സിങ് സൊളാങ്കി എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്തത് . റെബാന ലിസ് ജോണ്‍ സംവിധാനം ചെയ്ത ലേഡീസ് ഒണ്‍ലിക്കാണ് ലോങ് ഡോക്യൂമെന്ററി വിഭാഗത്തില്‍ രണ്ടാം സ്ഥാനം . രണ്ടാമത്തെ മികച്ച ഷോര്‍ട്ട് ഡോക്യൂമെന്ററിക്കുള്ള പുരസ്‌ക്കാരം ഹിന്ദി ചിത്രമായ പാര്‍ട്ടി പോസ്റ്ററിന് ലഭിച്ചു .ദി ലെപ്പേര്‍ഡ്സ് ട്രൈബ് എന്ന ചിത്രം ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

കൊറോണ വൈറസിനെ നേരിടാന്‍ രാജ്യം നടത്തിയ പോരാട്ടം പ്രമേയമാക്കിയ പാത്ത് ആണ് ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായത് . പ്രദീപ് കുര്‍ബയാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാള ചിത്രമായ ടോമിയുടെ ഉപമ എന്ന ചിത്രം ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

അരുണ്‍ ,അഖിലേഷ് ,അനന്തു കൃഷ്ണ എന്നിവര്‍ സംവിധാനം ചെയ്ത ദി ബോയന്റ് ആണ് മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയത് . മിലിന്ദ് ഛബ്ര,ജ്യോതി ഗര്‍ഹേവാള്‍ ലാസ്സര്‍,ശോഭിത് ജയിന്‍ എന്നിവര്‍ ക്കാണ് ചിത്ര സംയോജനത്തിനുള്ള കുമാര്‍ ടാക്കീസ് പുരസ്‌കാരം ലഭിച്ചത് .ക്യാംപസ് ചിത്രങ്ങളുടെ വിഭാഗത്തില്‍ ലാബ്രിന്ത് ,ശാരികാ പി പ്രസാദിന്റെ തിരിവ് എന്നീ ചിത്രങ്ങള്‍ ജൂറി പരാമര്‍ശം നേടി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News