Niyamasabha:നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ(Kerala Niyamasabha) ആറാം സമ്മേളനം ഇന്ന് അവസാനിക്കും. സര്‍വകലാശാല നിയമ ഭേദഗതി ബില്ലും വഖഫ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന ബില്ലും ഇന്ന് നിയമസഭ പരിഗണിക്കും. പൂര്‍ണമായും നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമായിരുന്നു ഇത്തവണത്തെ സമ്മേളനം.

ഓഗസ്റ്റ് 22ന് ആരംഭിച്ച സഭാ സമ്മേളനമാണ് 7 ദിവസത്തെയ്ക്ക് ചേര്‍ന്ന് ഇന്ന് അവസാനിക്കുന്നത്. പൂര്‍ണമായും നിയമനിര്‍മ്മാണത്തിന് വേണ്ടി ചേര്‍ന്ന സമ്മേളനത്തില്‍ ഇതുവരെ കേരള ലോകായുക്ത നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ 9 ബില്ലുകള്‍ പാസാക്കി. ഒരെണ്ണം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

ഇന്ന് സര്‍വകലാശാല നിയമ ഭേദഗതി ബില്ലും കേരള ധനസംബന്ധമായ ഉത്തരവാദിത്ത ഭേദഗതി ബില്ലും സഭ പരിഗണിക്കും. സര്‍വകലാശാല ബില്ലിനെ എതിര്‍ക്കും എന്ന നിലപാടിലാണ് പ്രതിപക്ഷം. കക്ഷി നേതാക്കളുടെ ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തിലാകും വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന കരട് ബില്ല് സഭയില്‍ അവതരിപ്പിക്കുക. അങ്ങനെയെങ്കില്‍ ഔട്ട് ഓഫ് അജന്‍ഡയായിട്ടാകും ബില്ല് സഭ പരിഗണിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel