Digital Cinema Council:ഡിജിറ്റല്‍ സിനിമാ കൗണ്‍സില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഡിജിറ്റല്‍ സിനിമാ കൗണ്‍സില്‍ നടന്‍മാരായ മമ്മൂട്ടിയും(Mammootty) മോഹന്‍ലാലും(Mohanlal) ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മലയാള സിനിമയുടെ മുന്നോട്ടുള്ള യാത്രയില്‍ ഏറെ സഹായകരമായ സാങ്കേതിക പിന്തുണയാണ് ഡിജിറ്റല്‍ സിനിമാ കൗണ്‍സിലെന്ന് മമ്മൂട്ടി പറഞ്ഞു. വ്യവസായമെന്നനിലയില്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്ന കാലത്താണ് ഇത്തരമൊരു പദ്ധതിയുമായി നിര്‍മാതാക്കള്‍ മുന്നോട്ടുവരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

കേരളത്തിന്റെ സിനിമാരംഗത്ത് ഏറെ അഭിമാനകരമായ പദ്ധതിയാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമാസ്‌കോപ്പും 3ഡിയും ഉള്‍പ്പെടെ സിനിമാരംഗത്തെ പല പുതുമകളും തുടങ്ങിയത് മലയാള സിനിമയിലാണ്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണിത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി വരുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മാസ്റ്റര്‍ ചെയ്യുന്നതിന് സ്വകാര്യകമ്പനികള്‍ വലിയതുക വാങ്ങുന്ന പശ്ചാത്തലത്തിലാണ് സ്വന്തമായി മാസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം അസോസിയേഷന്‍ ഒരുക്കുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞു. പഴയകാല തിയറ്റര്‍ ഉടമകള്‍ അടക്കമുള്ളവരെ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ആദരിച്ചു.

കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ബംഗാള്‍ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് ബജ്രംഗ് ലാല്‍ അഗര്‍വാള്‍, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പ്രഭു, തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് സി കല്യാണ്‍, കര്‍ണാടക ഫിലിം ചേംബര്‍ പ്രസിഡന്റ് ബി എ ഹാരിഷ്, ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍, ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ സെക്രട്ടറി രവി കൊട്ടാരക്കര, എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. രാംദാസ്, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News