Niyamasabha:വഖഫ് ബോര്‍ഡ് ബില്‍ ഇന്ന് നിയമസഭയില്‍

(Waqf Board)വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ട നിയമം റദ്ദാക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍9Niyamasabha). കഴിഞ്ഞ ഒക്ടോബറില്‍ പാസാക്കിയ ബില്‍ റദ്ദാക്കാന്‍, റിപ്പീലിംഗ് ബില്‍ ഇന്ന് സഭയില്‍ അവതരിപ്പിച്ചു പാസാക്കും. പ്രതിപക്ഷവും സര്‍ക്കാര്‍ നീക്കത്തോട് സഹകരിക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം റദ്ദാക്കല്‍ ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിയിരുന്നു.

വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്ലും ഇന്ന് നിയമസഭയില്‍ പാസ്സാക്കും. ബഫര്‍ സോണ്‍ വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here