Teesta Setalvad:ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ(Teesta Setalvad) ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

അതേസമയം ടീസ്റ്റ സെതല്‍വാദിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ടീസ്റ്റ സെതല്‍വാദ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമൊത്ത് കേസുകള്‍ അട്ടിമറിയ്ക്കാന്‍ കൂട്ടുനിന്നുവെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

വിഴിഞ്ഞം തുമുഖ പദ്ധതി;അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

വിഴിഞ്ഞം തുമുഖപദ്ധതി നിര്‍മ്മാണത്തിന് പോലീസിന്റെയും സി ഐ എസ് എഫ് ന്റെയും സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

സമരത്തെ തുടര്‍ന്ന് തുറമുഖ നിര്‍മ്മാണം നിശ്ചലമായിരിക്കുകയാണെന്നും സമരക്കാരില്‍ നിന്നും സംരക്ഷണം വേണമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. സമരക്കാര്‍ അതീവ സുരക്ഷാ മേഖല കൈയ്യേറിയെന്നും പോലീസ് കാര്യക്ഷമമായി സമരത്തെ നേരിടുന്നില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ പരാതി.

സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി നടത്തുന്ന സമരത്തെ നേരിടുന്നതിന് പരിമിതികളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സമരത്തിന്റെ പേരില്‍ പദ്ധതി തടയരുതെന്ന് വാദത്തിനിടെ കോടതി നിര്‍ദ്ദേശം നല്‍കിയെങ്കിലും സമരക്കാര്‍ പിന്മാറിയിട്ടില്ല. ഇതിനിടെയാണ് ഹര്‍ജിയില്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ച് ഇന്ന് വിധി പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here