മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ അതിക്രമം;സംഭവത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ബന്ധമുള്ളതായി കണ്ടെത്തി:മുഖ്യമന്ത്രി|Pinarayi Vijayan

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമണത്തില്‍ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സംഭവത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ബന്ധമുള്ളതായും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

കാക്കനാട് വച്ച് മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് നേതാക്കളെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം ഈ വിഷയം നക്ഷത്ര ചിഹ്നമിട്ട ചോദ്യമാക്കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസ്;ഒന്നാം പ്രതി കെ സുധാകരന്‍: പിണറായി വിജയന്‍

ഇ.പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ.സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ ഗൂഡാലോചയില്‍ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇ പി ജയരാജനെ വധിക്കാന്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഓഗസ്റ്റ് 22ന് ആരംഭിച്ച സഭാ സമ്മേളനമാണ് 7 ദിവസത്തെയ്ക്ക് ചേര്‍ന്ന് ഇന്ന് അവസാനിക്കുന്നത്. പൂര്‍ണമായും നിയമനിര്‍മ്മാണത്തിന് വേണ്ടി ചേര്‍ന്ന സമ്മേളനത്തില്‍ ഇതുവരെ കേരള ലോകായുക്ത നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ 9 ബില്ലുകള്‍ പാസാക്കി. ഒരെണ്ണം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

ഇന്ന് സര്‍വകലാശാല നിയമ ഭേദഗതി ബില്ലും കേരള ധനസംബന്ധമായ ഉത്തരവാദിത്ത ഭേദഗതി ബില്ലും സഭ പരിഗണിക്കും. സര്‍വകലാശാല ബില്ലിനെ എതിര്‍ക്കും എന്ന നിലപാടിലാണ് പ്രതിപക്ഷം. കക്ഷി നേതാക്കളുടെ ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തിലാകും വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന കരട് ബില്ല് സഭയില്‍ അവതരിപ്പിക്കുക. അങ്ങനെയെങ്കില്‍ ഔട്ട് ഓഫ് അജന്‍ഡയായിട്ടാകും ബില്ല് സഭ പരിഗണിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News