Delhi: മുഖം മിനുക്കി ദില്ലി; ദില്ലി പഴയ ദില്ലി അല്ല

ദില്ലി മുഖം മിനുക്കുകയാണ് സെന്‍ട്രല്‍ വിസ്താ പദ്ധതിയിലൂടെ .ദില്ലി ഇപ്പോള്‍ പഴയ ദില്ലിയല്ല എന്ന് പറഞ്ഞാല്‍ അത് വെറും ആലങ്കാരിക പ്രയോഗമല്ല. നമുക്ക് ദില്ലിയുടെ ആ പുതിയ വിശേഷങ്ങളെ കുറിച്ച് അറിയാം. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥില്‍ മുഖം മിനുക്കലിന്റെ അവസാന വട്ട പണികള്‍ നടക്കുകയാണ്.

ഉദ്ഘാടനത്തിന് ഇനി ഏതാനം ദിവസങ്ങള്‍ മാത്രം. ഇന്ത്യാ ഗേറ്റ്, നാഷണല്‍ വാര്‍ മെമ്മോറിയല്‍ അങ്ങനെ ഇനി രാജ്പഥിലെത്തുന്നവര്‍ക്ക് സെന്‍ട്രല്‍ വിസ്തയും കാണാം. പുതിയ പാര്‍ലമെന്റ് മന്ദിര മടക്കമുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി രാജ്പഥും നവീകരിക്കുകയാണ്. പഴമയില്‍ പുതുമ ചേരുമ്പോഴും രാജ്പഥിന്റെ പ്രൗഢിക്ക് കോട്ടം തട്ടുന്നില്ല.

2021 ഫെബ്രുവരിയിലാണ് സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് സ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിക്കുമ്പോള്‍ അത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നാഴിക കല്ലാകുമെന്നുറപ്പാണ്. ഇന്ത്യാ ഗേറ്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് രാജ്പഥിലൂടെ നടന്ന് പോയാല്‍ റോഡിനിരുവശവും അവസാനവട്ട മിനുക്ക് പണികള്‍ നടക്കുന്നത് കാണാം.

ഈ മാറ്റം കേവലം രാജ്പഥിന്റെ മുഖം മിനുക്കല്‍ മാത്രമല്ല. രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രത്തിലെ തന്നെ വന്‍ മാറ്റമാണ്. പൂര്‍ണ്ണമായും പണി പൂര്‍ത്തിയാകുമ്പോള്‍ സെന്‍ട്രല്‍ വിസ്ത രാജ്യത്തിന്റെ അഭിമാനമായി മാറും. ഇന്ത്യാ ഗേറ്റ് എപ്പോഴും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ്.
മരങ്ങള്‍ വച്ച് പിടിപ്പിച്ച്, ജലാശയങ്ങള്‍ പണിത് അതി മനോഹരമായ ഇടമായി രാജ് പഥ് മാറുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News