Jharkhand:ആദിവാസി- വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ബി.ജെ.പി നേതാവ്; അറസ്റ്റ്, പ്രതിഷേധത്തിനൊടുവില്‍ സസ്പെന്‍ഷന്‍

വീട്ടുജോലിക്കാരിയായ ആദിവായി സ്ത്രീയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് സീമ പത്രയെ(Seema Patra) പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസി വിഭാഗത്തില്‍പ്പെട്ട സുനിത എന്ന വീട്ടുജോലിക്കാരിയായ യുവതിയെ ശാരീരികമായി ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തിലാണ് അറസ്റ്റ്. പൊലീസ് യുവതിയുടെ പരാതിയില്‍ സീമക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സുനിതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സീമയെ ജാര്‍ഖണ്ഡ് പൊലീസ് ബുധനാഴ്ച റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.”ഇന്ന് രാവിലെ അശോക് നഗറിലെ അവരുടെ സ്വകാര്യ വസതിയില്‍ വെച്ച് സീമ പത്രയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു,” റാഞ്ചി എസ്.എസ്.പി കൗശല്‍ കിഷോര്‍ അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ സീമ പത്രയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡില്‍ റിമാന്‍ഡില്‍ വിട്ടു.സീമക്കെതിരായ പരാതിയില്‍ കേസെടുത്തത് ഓഗസ്റ്റ് 22നായിരുന്നു. വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സീമ പത്രയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News