അമ്പത് ലക്ഷത്തിലധികം സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി:മന്ത്രി ജി ആര്‍ അനില്‍|GR Anil

സൗജന്യ ഭഷ്യ കിറ്റുകളുടെ വിതരണം 52,79,301 പൂര്‍ത്തിയായെന്ന് ജി ആര്‍ അനില്‍(GR Anil) നിയമസഭയില്‍ പറഞ്ഞു. ഓണക്കിറ്റ് വിതരണം സുഗമമായി നടക്കുന്നുവെന്നും 55% കാര്‍ഡുടമകള്‍ കിറ്റ് വാങ്ങിയെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ഇതുവരെ 579301 ആളുകള്‍ റേഷന്‍ കാര്‍ഡുടമകള്‍ കിറ്റ് വാങ്ങി. ഓണത്തിന് മുന്‍പ് മുഴുവന്‍ പേര്‍ക്കും കിറ്റ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.BPL പട്ടികയില്‍ നിന്ന് അനര്‍ഹരെ നീക്കം ചെയ്യാന്‍ ശ്രമം നടക്കുതയാണ്. 172000 അനര്‍ഹരായവര്‍ കാര്‍ഡുകള്‍ തിരികെ നല്‍കി.

സംസ്ഥാനത്ത് അപൂര്‍വ്വ ഇനം അരികള്‍ക്ക് വില കൂടുന്നു. അരിയുടെ കരിച്ചന്ത പൂഴ്ത്തിവയ്പ് തടയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി
പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here