Elephant: നെല്ലിയാമ്പതി ചുരത്തിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; നടുക്കുന്ന ദൃശ്യങ്ങള്‍

പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കാറിന് നേരെ കാട്ടാന പാഞ്ഞടുത്തു. പിറകോട്ട് എടുത്തകാർ താഴ്ച്ചയിലേക്ക് വീഴുന്നതിന് മുൻമ്പ് നിന്നതിനാൽ വലിയ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം ചുരത്തിലെ പതിനാലാം വളവിലാണ് സംഭവം. റോഡരികിൽ കാട്ടാനയും കുഞ്ഞും നിലയുറപ്പിച്ചിരിക്കുന്നു. മുന്നോട്ടു പോയ കാറിനു നേരെ കാട്ടാന പാഞ്ഞടുത്തു.

പരിഭ്രാന്തരായി പിന്നോട്ടെടുത്ത കാർ റോഡിനോടു ചേർന്ന് കൽക്കെട്ടിൽ ഇടിച്ചു നിന്നു. തലനാരിഴക്കാണ് താഴ്ചയിലേക്ക് വീഴാതെ കാറും യാത്രക്കാരും രക്ഷപ്പെട്ടത്. ഒരുമാസത്തിലധികമായി പിടിയാനയും കുഞ്ഞും ചുരത്തിൽ തുടരുകയാണ്.

അതേ സമയം തൃശൂർ പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. 25ലേറെ ആനക്കൂട്ടമാണ് റബർ തോട്ടത്തിൽ നില ഉറപ്പിച്ചിരിക്കുന്നത്. കാട്ടാനക്കൂട്ടം നില ഉറപ്പിച്ചതോടെ തൊഴിലാളികൾക്ക് ജോലിക്കിറങ്ങാൻ ആയിട്ടില്ല. റബർ തോട്ടത്തിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്

ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചു . എന്നാൽ വിവരം അറിഞ്ഞിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. ആനക്കൂട്ടം ഉള്ള സ്ഥലത്തേക്ക് നിങ്ങൾ പോകേണ്ട എന്നാണ് വനം വകുപ്പ് പറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയിൽ തുടർച്ചയായി കാട്ടാന കൂട്ടം ഇറങ്ങുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News