MLA ഫണ്ട് ഉപയോഗിച്ച് വാങ്ങിയ, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാഹനങ്ങളുടെ സംരക്ഷണ ചുമതല തദ്ദേശ സ്വയം ഭരണ വകുപ്പിനെ ഏല്‍പ്പിക്കുന്നത്” സംബന്ധിച്ച സബ്മിഷനുള്ള മറുപടി

എംഎല്‍എ മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന വാഹനങ്ങളുടെ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിന് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ ആസ്തി വികസന പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെടുന്ന ആസ്തികളുടെ സംരക്ഷണവും ചുമതലയും ഏത് സ്ഥാപനത്തിന് വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത് ആയത് അവരില്‍ നിക്ഷിപ്തമായിരിക്കും എന്നതിനാല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം വിദ്യാഭ്യാസ വകുപ്പില്‍ നിന്നും കൈമാറണമെന്ന ആവശ്യം ധനകാര്യവകുപ്പ് അംഗീകരിച്ചിട്ടില്ല.

നിലവില്‍ എംഎല്‍എ മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പിനായി വാങ്ങുന്ന വാഹനങ്ങളുടെ ഉടമസ്ഥാവകാശം വിദ്യാഭ്യാസവകുപ്പിലാണ് നിക്ഷിപ്തമായിട്ടുള്ളത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന് ഫണ്ട് അപര്യാപ്തമായതിനാല്‍ പ്രസ്തുത വാഹനങ്ങളുടെ ഉടമസ്ഥാവകാശം അനുബന്ധ തദ്ദേശസ്ഥാപനത്തില്‍ നിക്ഷിപ്തമാക്കി മാറ്റിയാല്‍ ഈ വാഹനങ്ങളുടെ സംരക്ഷണവും ജീവനക്കാരുടെ വേതനമടക്കമുള്ള ബാദ്ധ്യതകളും ഇതര ചെലവുകളും ഏറ്റെടുത്തു കൊള്ളാമെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുക്കേണ്ടതായിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ധനകാര്യ, തദ്ദേശസ്വയംഭരണ വകുപ്പുകളുമായി കൂടിയലയോചിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel