ആലത്തൂര്‍ അഗ്‌നിരക്ഷാ നിലയത്തിന് പുതിയ കെട്ടിട നിര്‍മ്മാണ നടപടികള്‍ നടന്നുവരുന്നു; കെ.ഡി. പ്രസേനന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി|Pinarayi Vijayan

ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലാണ് നിലവില്‍ ആലത്തൂര്‍ അഗ്‌നിരക്ഷാ നിലയം പ്രവര്‍ത്തിച്ചുവരുന്നത്.

പ്രസ്തുത നിലയത്തിന് സ്വന്തമായി ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിന് കുഴല്‍മന്ദം വില്ലേജില്‍ ജലസേചനവകുപ്പിന്റെ കൈവശമുള്ള 50 സെന്റ് സ്ഥലം അഗ്‌നിരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്.

ഇവിടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ മറ്റൊരു കെട്ടിടത്തിലേയ്ക്ക് നിലയത്തിന്റെ പ്രവര്‍ത്തനം മാറ്റുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചുവരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News