രാഹുല്‍ഗാന്ധി യജമാനനും അണികള്‍ ഏറാന്‍മൂളികളും: വിമര്‍ശനവുമായി കെ.പി. അനില്‍കുമാര്‍

കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് വോട്ടർമാർ ആരെന്ന് പോലും അറിയാൻ കഴിയാത്ത സാഹചര്യമെന്ന് KPCC മുൻ ജന സെക്രട്ടറി കെ.പി. അനിൽകുമാർ.കോൺഗ്രസിൽ ഒന്നും സുതാര്യമല്ല എന്ന് വീണ്ടും രെളിഞ്ഞു’രാഹുൽഗാന്ധി യജമാനനും അണികൾ ഏറാൻമൂളികളും എന്നതാണ് അവസ്ഥ.കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രഹസനമെന്നും കെ.പി. അനിൽകുമാർ പറഞ്ഞു.

കോൺഗ്രസ് പ്രസിഡൻറിനെ നിശ്ചയിക്കാനുള്ള സംഘടനാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്. സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യേണ്ടവർക്കും വോട്ടർമാർ ആരാണെന്നറിയാത്ത സാഹചര്യമാണെന് കെ.പി.സി.സി.മുൻ ജനറൽ സെക്രട്ടറി കെ.പി.

അനിൽകുമാർ പറഞ്ഞു.കോൺഗ്രസിൽ ഒന്നും സുതാര്യമല്ലെന്ന് വീണ്ടും തെളിഞ്ഞു. രാഹുൽഗാന്ധി യജമാനനും അണികൾ ഏറാൻമൂളികളും എന്നതാണ് അവസ്ഥ. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്നും അനിൽകുമാർ കൈരളി ന്യൂസിനോട് പറഞ്ഞു. കോൺഗ്രസ് സംഘsനാ തിരഞ്ഞെടുപ്പ് നടക്കുമോ എന്നത് കാത്തിരുന്ന് കാണാമെന്നും അനിൽകുമാർ പരിഹസിച്ചു

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ശശി തരൂര്‍ യോഗ്യന്‍:പി ജെ കുര്യന്‍|PJ Kurien

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍(PJ Kurien).

ശശി തരൂര്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാകുമെന്നും പി ജെ കുര്യന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടവകാശമുള്ളവര്‍ക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കണമെന്നും പി ജെ കുര്യന്‍ പ്രതികരിച്ചു.

Congress:കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്;വോട്ടര്‍ പട്ടികയില്‍ ഇടഞ്ഞ് മുതിര്‍ന്ന നേതാക്കള്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഇടഞ്ഞ് മുതിര്‍ന്ന നേതാക്കള്‍. വോട്ടര്‍പട്ടിക രഹസ്യമാക്കി വയ്ക്കുന്നുവെന്ന വിമര്‍ശനം വ്യാപകമാകുന്നു.

പട്ടിക രഹസ്യമല്ലെന്നും പരിശോധിക്കേണ്ടവര്‍ പി സി സി ഓഫീസുകളില്‍ പോയാല്‍ മതിയെന്നും കെ സി വേണുഗോപാലിന്റെ പരിഹാസം.

മത്സരമുറപ്പായതോടെ ശശി തരൂര്‍ മത്സരാര്‍ഥിയാകുമോ എന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News