കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വെറും നാടകം: പി സി ചാക്കോ| PC Chacko

(Congress President Election)കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വെറും നാടകമാണെന്ന് പി സി ചാക്കോ(PC Chacko). വോട്ടര്‍പട്ടിക രഹസ്യമായി വച്ച് ഒരു പാര്‍ട്ടിയിലും തിരഞ്ഞെടുപ്പ് നടക്കാറില്ലെന്നും പി സി ചാക്കോ പരിഹസിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തന്നെ വിഡ്ഢികളാക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും പി സി ചാക്കോ കൈരളിന്യൂസിനോട് പ്രതികരിച്ചു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ശശി തരൂര്‍ യോഗ്യനെന്ന് പി ജെ കുര്യന്‍. സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടവകാശമുള്ളവര്‍ക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു. ശശി തരൂരിനെ വിമര്‍ശിച്ച് കെപിസിസി നിര്‍വാഹക സമിതിയംഗം ജോണ്‍സണ്‍ എബ്രഹാം രംഗത്തെത്തി.

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ശശി തരൂര്‍ യോഗ്യനാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ പ്രതികരണം. ശശി തരൂര്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാകുമെന്നും പി ജെ കുര്യന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടവകാശമുള്ളവര്‍ക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കണമെന്നും പിജെ കുര്യന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമല്ലോയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഗാന്ധി കുടുംബം മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചിലര്‍ അതിനെയും വിമര്‍ശിക്കുന്നുവെന്നും സതീശന്‍ നീരസം പ്രകടിപ്പിച്ചു.

ശശി തരൂരിനെതിരെ വിമര്‍ശനവുമായി കെപിസിസി നിര്‍വാഹകസമിതിയംഗം ജോണ്‍സണ്‍ എബ്രഹാമും രംഗത്തെത്തി. കോണ്‍ഗ്രസിനെതിരെ ലേഖനമെഴുതിയും പ്രസംഗിച്ചും രൂക്ഷമായ ആക്രമണമാണ് തരൂര്‍ നടത്തുന്നത്. മൂന്നു തവണ എംപിയാക്കിയ പ്രസ്ഥാനത്തോട് ശശി തരൂര്‍ കാണിക്കുന്നത് നന്ദിയില്ലായ്മയാണ്. ജി23 നേതൃത്വം രാഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരാന്‍ എന്ത് ചെയ്തുവെന്നും ജോണ്‍സണ്‍ എബ്രഹാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News