സ്ഥലംമാറ്റ ഉത്തരവിനെതിരെ ജഡ്ജി എസ് കൃഷ്ണകുമാര്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി|High Court

സ്ഥലം മാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്ഥലം മാറ്റ ഉത്തരവില്‍ നിയമവിരുദ്ധമായ ഒന്നുമില്ലെന്നും ഹര്‍ജിക്കാരന്റെ നിയമപരമായ ഒരവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് അനു ശിവരാമന്‍ വ്യക്തമാക്കി. സ്ത്രീ പീഢന കേസ്സില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു കൃഷ്ണ കുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറ്റിയത്.

സ്ഥലം മാറ്റച്ചട്ടങ്ങള്‍ ലംഘിച്ചാണ് തന്നെ കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റിയതെന്ന കൃഷ്ണ കുമാറിന്റെ വാദം ഹൈക്കോടതി തള്ളി. ലേബര്‍ കോടതിയിലേത് ഡപ്യൂട്ടേഷന്‍ പോസ്റ്റായതിനാല്‍ സ്ഥലം മാറ്റത്തിന് മുന്‍പ് തന്റെ അനുമതി തേടണമെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല.

സ്ഥലം മാറ്റത്തിലൂടെ ഹര്‍ജിക്കാരന്റെ നിയമപരമായ ഒരവകാശവും ലംഘിക്കപെട്ടിട്ടില്ല. ലേബര്‍ കോടതിയിലേത് ഡപ്യുട്ടേഷന്‍ തസ്തികയല്ല, ജില്ലാ ജഡ്ജിക്ക് തുല്യമായ പദവിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു ജുഡീഷ്യല്‍ ഓഫീസര്‍ എന്ന നിലയ്ക്ക് എവിടെ നിയമിക്കുന്നുവോ അവിടെ ജോലി ചെയ്യണമെന്നും കോടതി വ്യക്തമാക്കി. സ്ഥലം മാറ്റം നിയമപരമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം തള്ളുകയായിരുന്നു. സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News