സെറിബ്രൽ പാൾസി ദേശീയ ഫുട്ബോൾ: കിരീടം ചൂടി മടങ്ങിയെത്തിയ കേരള ടീമിന് വൻ സ്വീകരണം

സെറിബ്രൽ പാൾസി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം കരസ്ഥമാക്കി മടങ്ങിയെത്തിയ കേരള ടീമിന് വൻ സ്വീകരണം. ഡൽഹി  ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് കേരളം തമിഴ്നാടിനെ പരാജയപ്പെടുത്തിയത്.

പരിമിതികളെ കീഴടക്കി കിരീടവുമായി മടങ്ങിയെത്തിയ ടീമിനെ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ജസ്റ്റിസ് പഞ്ചപകേശന്റെ നേതൃത്വത്തിൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.

ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തമിഴ്നാടിനെ പരാജയപ്പെടുത്തി കേരളം കപ്പിൽ മുത്തമിട്ടത്. ടൂർണമെന്റിൽ 29 ഗോളടിച്ച കേരള ക്യാപ്റ്റൻ സിജോ ജോർജ് ആണ് മാൻ ഓഫ് ദി മാച്ച് . സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് സെറിബ്രൽ പാൾസി സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് മത്സരം സംഘടിപ്പിച്ചത്.

സ്വർണ്ണ കപ്പുമായി ജന്മനാട്ടിൽ മടങ്ങിയെത്തിയ സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള ടീമിന് വൻവരവേൽപ്പാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയത്.

ടീം ക്യാപ്റ്റൻ സിജോ ജോർജിനെയും ടീം അംഗങ്ങളെയും കേരള ഡിസബിലിറ്റി കമ്മീഷണർ ജസ്റ്റിസ് പഞ്ചപകേശൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും ടീം അംഗങ്ങളുടെ ബന്ധുക്കളും ഉൾപ്പെടെ ഒട്ടേറെ പേർ ടീമിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News