നോക്കിയ 2660 ഫ്‌ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

നോക്കിയ 2660 ഫ്‌ലിപ്പ് (Nokia 2660 Flip ) ഇന്ത്യയില്‍ അവതരിപ്പിച്ചു. വലിയ ഡിസ്പ്ലേ, വലിയ നമ്പര്‍ പാഡുകള്‍, മിനുസമാര്‍ന്ന ഡിസൈന്‍ എന്നിവയാണ് നോക്കിയ 2660 ഫ്‌ലിപ്പിന്റെ പ്രധാന ഫീച്ചറുകള്‍. പുതിയ ഫീച്ചര്‍ ഫോണില്‍ പ്രായമായ ഉപയോക്താക്കള്‍ക്ക് ഉപകരിക്കുന്ന ശ്രവണസഹായ സംവിധാനവും ഉണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ബട്ടണും നോക്കിയ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഫ്‌ലിപ്പ് ഫോണിന് പുറമെ വലിയ ഡിസ്പ്ലേയുള്ള മറ്റൊരു ഫീച്ചര്‍ ഫോണായ നോക്കിയ 8210 4ജിയും അവതരിപ്പിച്ചു.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകളുള്ള, മികച്ച ഉല്‍പന്നങ്ങള്‍ നല്‍കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്ന് എച്ച്എംഡി ഗ്ലോബല്‍-ഇന്ത്യ ആന്‍ഡ് എംഇഎന്‍എ വൈസ് പ്രസിഡന്റ് മന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. ഞങ്ങളുടെ ഫ്‌ലിപ്പ് ഫോണുകള്‍ എല്ലായ്പ്പോഴും മുതിര്‍ന്നവര്‍ക്കിടയില്‍ ജനപ്രിയമാണ്. ഇതോടൊപ്പം തന്നെ അടുത്തിടെ യുവാക്കളും ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നത് ട്രെന്‍ഡായി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നോക്കിയ 2660 ഫ്‌ലിപ്പ്

നോക്കിയ 2660 ഫ്‌ലിപ്പ് എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇ-കൊമേഴ്സ് സൈറ്റിലും 4,699 രൂപയ്ക്ക് ലഭ്യമാണ്. കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളില്‍ ഫീച്ചര്‍ ഫോണ്‍ വാങ്ങാം. നോക്കിയ 8210 4ജി ഹാന്‍ഡ്‌സെറ്റ് 3,999 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലും എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.

മുതിര്‍ന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഫീച്ചര്‍ ഫോണാണ് നോക്കിയ 2660 ഫ്‌ലിപ്പ്. വലിയ ഡിസ്പ്ലേയും വലിയ കീപാഡുകളുമുള്ള ഈ ഫോണ്‍ പ്രായമായവര്‍ക്ക് ഫോണ്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സഹായിക്കും. 2.8 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. നോക്കിയ 2660 ഫ്‌ലിപ്പില്‍ വലിയ ബട്ടണുകളാണ് ഉള്ളത്. എളുപ്പത്തില്‍ നാവിഗേറ്റു ചെയ്യുന്നതിനും തടസ്സമില്ലാത്ത ടെക്സ്റ്റിങ്ങിനും ഉപയോഗിക്കാം. ഫോണില്‍ ശക്തമായ 1450 എംഎഎച്ച് ആണ് ബാറ്ററി. അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടെന്ന് ബന്ധപ്പെടാന്‍ കഴിയുന്ന എമര്‍ജന്‍സി ബട്ടണും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News