ബഫര്‍സോണ്‍ വിഷയം;പ്രതിപക്ഷം സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ കാണുന്നു:മന്ത്രി പി രാജീവ്|P Rajeev

(Bufferzone)ബഫര്‍സോണ്‍ വിഷയത്തെ പ്രതിപക്ഷം സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെയാണ് കാണുന്നതെന്ന് നിയമമന്ത്രി പി രാജീവ്(P Rajeev).

വസ്തുതകള്‍ മറച്ച് വച്ച് ജനങ്ങളില്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം കേരളം നല്‍കിയ പുനഃപരിശോധന ഹര്‍ജി ഇടിത്തീയായി മാറുമെന്ന് പ്രതിപക്ഷം ആരോപിച്ചു .

സ്ഥലം മാറ്റ ഉത്തരവിനെതിരെ ജഡ്ജി എസ് കൃഷ്ണകുമാര്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

സ്ഥലം മാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

സ്ഥലംമാറ്റ ഉത്തരവില്‍ നിയമവിരുദ്ധമായ ഒന്നുമില്ലെന്നും ഹര്‍ജിക്കാരന്റെ നിയമപരമായ ഒരവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് അനു ശിവരാമന്‍ വ്യക്തമാക്കി.

സ്ത്രീപീഢന കേസ്സില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു കൃഷ്ണ കുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here