ജീവൻതുടിക്കുന്ന ഗണേശ വിഗ്രഹങ്ങളൊരുക്കി മഹേഷ്

ഗണേശോത്സവത്തിനായി ജീവൻ തുടിക്കുന്ന ഗണേശ വിഗ്രഹങ്ങളൊരുക്കി ശിൽപിയായ ഉപ്പള ബായാറിലെ മഹേഷ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമെത്തുന്ന ഗണേശോത്സവമായതിനാൽ ഇത്തവണ വിഗ്രഹങ്ങൾക്ക് ആവശ്യക്കാരേറെയായിരുന്നു.

ഗണേശോത്സവത്തിനായി മഹേഷിൻ്റെ കരവിരുതിൽ മികവും തികവുമൊത്ത നൂറു കണക്കിന് ഗണേശ വിഗ്രഹങ്ങളാണ്  ഒരുങ്ങിയത്. സൂക്ഷ്മതയും വൈദഗ്ധ്യവും ഏറെ ആവശ്യമാണ് വിഗ്രഹ നിർമാണത്തിന് .

ഓട് നിർമാണ ഫാക്ടറിയിൽ നിന്നും എത്തിക്കുന്ന കളിമണ്ണ് ഉപയോഗിച്ചാണ് വിഗ്രഹത്തിൻ്റെ പ്രധാന ഭാഗങ്ങൾ നിർമിച്ചെടുക്കുന്നത്. മിനുക്ക് പണിക്കായി ഗുണനിലവാരമുള്ള വാട്ടർ പ്രൂഫ് പെയിന്റ് ഉപയോഗിക്കുന്നു..

മഞ്ചേശ്വരം മുതൽ കണ്ണൂർ വരെയും  കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെല്ലാമായി നിരവധി പേർ മഹേഷിന്റെ ഗണേശ വിഗ്രഹം തേടിയെത്തി. പതിനഞ്ച് വർഷത്തിലേറെയായി  മികവ് തെളിയിച്ച് മഹേഷ് വിഗ്രഹ നിർമാണ മേഖലയിലുണ്ട്.

പിതാവിൽ നിന്ന്  പാരമ്പര്യമായി കൈമാറി കിട്ടിയതാണ് വിഗ്രഹ നിർമാണത്തിന്റെ പാഠങ്ങൾ. വിഗ്രഹ നിർമാണത്തിൽ മഹേഷിന് സഹായവുമായി സഹോദരനും സുഹൃത്തുക്കളും ഒപ്പമുണ്ട്. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here