പെരുമ്പാമ്പിന്റെ പിടിവീണാല്‍ പിന്നെ പറയണ്ടല്ലോ. അടുത്തിടെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ വളര്‍ത്തുനായയെ കുട്ടികള്‍ ചേര്‍ന്ന് വലിയ പരിശ്രമത്തിലൂടെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ കംഗാരുവിനെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കംഗാരുവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ Wild Life Animal എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചത്. കംഗാരുവിനെ ചുറ്റിവരിഞ്ഞിരിക്കുകയാണ് പെരുമ്പാമ്പ്. മറ്റൊരു കംഗാരു ഇതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
View this post on Instagram
ADVERTISEMENT
കടിച്ചും ചവിട്ടിയുമാണ് കംഗാരുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇരയെ അകത്താക്കാതെ വിടില്ല എന്ന മട്ടില്‍ വരിഞ്ഞുമുറുക്കിയ നിലയിലാണ് പെരുമ്പാമ്പ്. പലപ്പോഴും ‘സുഹൃത്തിനെ’ രക്ഷിക്കാനുള്ള കംഗാരുവിന്റെ ശ്രമം വിഫലമാകുന്നതായി കാണാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.