മിന്നല്‍ മുരളി 2; ചിത്രത്തിന്റെ റിലീസ് തീയറ്ററില്‍ തന്നെ; ബേസില്‍ ജോസഫ്

ലോകമെമ്പാടും മികച്ച പ്രതികരണം കിട്ടിയ ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നല്‍ മുരളി. മലയാളത്തില ആദ്യ സൂപ്പര്‍ ഹീറോ പദവിയുള്ള മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്സിലും ട്രെന്‍ഡിങായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സൂചന നല്‍കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. ‘മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകും. കുറച്ച് കഴിഞ്ഞേ ഉണ്ടാകൂ. ചിത്രം ഇറക്കുന്നുണ്ടെങ്കില്‍ തീയറ്ററില്‍ തന്നെ ആകും റിലീസ് എന്നും ബേസില്‍. ആദ്യഭാഗം തീയറ്ററില്‍ ഇറക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്, എന്നാലും നെറ്റ്ഫ്‌ലിക്‌സ് പോലൊരു പ്ലാറ്റഫോമില്‍ നല്ല റീച്ച് കിട്ടിയിട്ടുണ്ട്. രണ്ടിനും ഗുണവും ദോഷവുമുണ്ട്. രണ്ടാം ഭാഗം തീയറ്ററില്‍ തന്നെ ഇറക്കാനാണ് ആഗ്രഹമെന്നും ബേസില്‍ പറയുന്നു. തന്റെ പുതിയ സിനിമയായ പാല്‍തു ജാന്‍വറിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേരളത്തിലെ ഒരു നാട്ടിന്‍ പുറത്ത് രണ്ട് സൂപ്പര്‍ ഹീറോകള്‍ ഉണ്ടാകുന്നതും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമായിരുന്നു മിന്നല്‍ മുരളി സിനിമയില്‍ ഉണ്ടായിരുന്നത്. ഗുരു സോമസുന്ദരം,അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here