Niyamasabha:വഖഫ് ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി

(Waqf Board)വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിട്ട ബില്‍ റദ്ദാക്കുന്ന ബില്‍ നിയമസഭ പാസാക്കി.

വഖഫ് നിയമനവുമായി ബന്ധപ്പെട്ട നിരവധി അവരുടെ ആശങ്കകള്‍ പരിഗണിച്ചാണ് തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി

2022 ലെ സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ സഭ തള്ളി. ഉന്നത വിദ്യാഭ്യാസമന്ത്രി അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതി ഉള്‍പ്പെടുത്തിയാണ് ബില്‍ പാസാക്കിയത്.

സര്‍ക്കാരിന് സര്‍വകലാശാലയുമായി ബന്ധപ്പെടാന്‍ പാടില്ല എന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ചാന്‍സലറുടെ യാതൊരു വിധ അധികാരവും ബില്ല് ഇല്ലാതാക്കുന്നില്ലെന്നും സെര്‍ച്ച് കമ്മിറ്റി വിപുലപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here