DYFI:ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം

കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ DYFI നേമം മേഖലയിലെ പൂഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് ശരത്ത്, യൂണിറ്റ് കമ്മിറ്റിയംഗം ഷൈജു, സിപിഐ(എം) പൂഴിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സജി (കുഞ്ഞുമോന്‍) എന്നിവര്‍ക്ക് ഗുരുതര പരിക്ക്.

രാത്രി നേമം സ്റ്റുഡിയോ റോഡിന് സമീപം മഠവിളയില്‍ അത്തപ്പൂക്കളമൊരുക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആയുധവുമായെത്തിയ ഏഴംഗ ക്രിമിനല്‍ സംഘം ആക്രമണം അഴിച്ചു വിട്ടത്. സഖാക്കളെ അക്രമിസംഘം വെട്ടിപ്പരിക്കല്‍പ്പിക്കുകയായിരുന്നു.

പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News