പ്രമേഹരോഗികളുടെ കാലുകളില്‍ ഉണ്ടാവുന്ന മുറിവുകള്‍ തടയാന്‍ എന്ത് ചെയ്യാം?

പ്രമേഹ രോഗികള്‍ക്ക് അവരുടെ രക്തത്തിന്റെ അളവ് നിയന്ത്രിതമല്ലാതിരിക്കുന്ന സാഹചര്യത്തില്‍ കാലങ്ങള്‍ കഴിയുന്തോറും ഇത്തരത്തിലുള്ളവരുടെ ഞരമ്പുകളിലേക്കും ഇത് ബാധിക്കും. ഞരമ്പുകളില്‍ പാധിക്കുമ്പോള്‍ ആദ്യം ബാധിക്കുന്നത് കൈ കാലുകളിലെ ഞരമ്പുകളിലായിരിക്കും. പാദങ്ങളിലെ ഞരമ്പുകള്‍ക്ക് ഈ ബുദ്ധിമുട്ട് വന്നു കഴിഞ്ഞാല്‍ പാദത്തിലെ സ്പര്‍ശന ശേഷി നഷ്ടമാകും അതിനോടൊപ്പം തന്നെ വേദന അറിയാത്ത അവസ്ഥയും വരുന്നു. ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ നടക്കുമ്പോള്‍ അവരുടെ കാലില്‍ ചെറിയ മുറിവുകളുണ്ടായാലും അത് ശ്രദ്ധിക്കപ്പെടാതെ പോവുകയും പിന്നീട് അവിടെ വ്രണങ്ങള്‍ ഉണ്ടാവുകയും അത് അവിടെ പടരുകയും അത് ഉണങ്ങാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. ഇത് വളരെ പ്രാധാന്യത്തോടെ കാണേണ്ട കാര്യമാണ്

പ്രതിവിധികള്‍

ഷുഗര്‍ കണ്‍ട്രോള്‍ ചെയ്തു നിര്‍ത്തുക

എല്ലാ ദിവസവും കാല് മിതമായ ചൂടുവെള്ളത്തില്‍ മൃദുവായ സോപ്പ് ഉപയോഗിച്ച് കഴുകുക. കാല് കഴുകിയത് ഉണങ്ങിയതിനു ശേഷം ഏതെങ്കിലും മോസ്ചറൈസിംഗ് ക്രീം ഉപയോഗിച്ച് തടവുക. കാലിന്റെ വിടവുകള്‍ക്കിടയില്‍ ക്രീം ഉപയോഗിക്കാതിരിക്കുക

കാല് പരിശോധനയ്ക്കു വേണ്ടി ദിവസവും സമയം കണ്ടെത്തേണ്ടതാണ്. നല്ല വെളിച്ചമുള്ള സ്ഥലത്തു വച്ചു വേണം പരിശോധിക്കാന്‍

നഖം കാലിന്റെ ഉള്ളിലേക്ക് വളരുന്ന അവസ്ഥ ഇല്ലാതാക്കാന്‍ ശ്രമിക്കണം

കാലുകളില്‍ വിണ്ടു കീറലുകള്‍ വന്നു കഴിഞ്ഞാല്‍ ക്രീം ഉപയോഗിക്കാവുന്നതാണ്

കാലില്‍ എപ്പോഴും ഒരു സോക്‌സ് ഇട്ടു വയ്ക്കുന്നത് ഉത്തമം. സോക്‌സ് ഇടുന്നതിനു മുന്‍പ് കാലുകളില്‍ പൗഡര്‍ ഇടുന്നത് വളരെ നല്ലതാണ്.

ചെരുപ്പിനേക്കാള്‍ നല്ലത് ഷൂസ് ഉപയോഗുക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News