സ്ത്രീ അവകാശപോരാട്ടത്തില്‍ നിര്‍ണ്ണായ സ്ഥാനം അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു മേരി റോയി: മന്ത്രി വി.എന്‍. വാസവന്‍

മേരി റോയിയുടെ നിര്യാണത്തില്‍ സഹകരണ -സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അനുശോചിച്ചു.

സ്ത്രീ അവകാശപോരാട്ടത്തില്‍ നിര്‍ണ്ണായ സ്ഥാനം അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു മേരി റോയിയുടേത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത് മേരി റോയിയുടെ നിയമപോരാട്ടമായിരുന്നു.

ഈ പോരാട്ടത്തിനൊടുവില്‍, 1916 ലെ തിരുവിതാംകൂര്‍ ക്രിസ്തീയ പിന്തുടര്‍ച്ചാ അവകാശ നിയമം അസാധുവാണെന്നും വില്‍പത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.

കേസ് നടത്തിയ നേടിയ വീട് പിന്നീട് അവര്‍ സഹോദരനുതന്നെ തിരിച്ചുനല്‍കി നിലപാട് പ്രഖ്യാപിച്ചു. സഹോദരന് എതിരെയല്ല കോടതിയില്‍ പോയതെന്നും മക്കള്‍ തുല്യരാണ്, പെണ്‍കുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം സമൂഹത്തിലെ ഈ അനീതിക്കെതിരായ പോരാട്ടമായിരുന്നു തന്റേതെന്നും അന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

പരമ്പരാഗത വിദ്യാഭ്യാസ സങ്കല്‍പ്പങ്ങള്‍പ്പുറമുള്ള വിദ്യാലയം സ്ഥാപിച്ച് ആ മേഖലയിലും ഇടപെടല്‍ നടത്തി. കേരളത്തില്‍ മറ്റെവിടെയും ഇല്ലാത്ത ഗുരുകുല വിദ്യാഭ്യാസത്തിന്റെ മാതൃകയായി അത് മാറി. കോര്‍പസ് ക്രിസറ്റി എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം പള്ളിക്കൂടം എന്ന പേരില്‍ ഇന്നും മികച്ച നിലയില്‍ തുടരുന്നു. സഹപ്രവര്‍ത്തകരുടെും ബന്ധുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here