
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ അട്ടിമറിയോടെ തുടക്കം. വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും മുന്‍ ചാമ്പ്യനും പുറത്തായി. നിലവിലെ ചാമ്പ്യന്‍ എമ്മ റഡുകാനുവിനെ ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ആലീസ് കോര്‍ണെറ്റാണ് തോല്‍പ്പിച്ചത്. 2020ലെ ചാമ്പ്യന്‍ നവോമി ഒസാക്കയെ അമേരിക്കയുടെ ഡാനിയേല്ലെ കോളിന്‍സും തുരത്തി.
റഡുകാനുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കോര്‍ണെറ്റ് കീഴടക്കിയത് (7-5, 6-3). പത്തൊമ്പതുകാരിയായ ബ്രിട്ടീഷ് താരത്തിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമായിരുന്നു കഴിഞ്ഞവര്‍ഷത്തെ യുഎസ് ഓപ്പണ്‍. എന്നാല്‍, ആ മികവ് തുടരാനായില്ല.
രണ്ടുതവണ ചാമ്പ്യനായ ഒസാക്കയ്ക്കും ആദ്യ റൗണ്ട് കടക്കാനായില്ല. ജപ്പാന്‍താരത്തെ നേരിട്ടുള്ള സെറ്റുകളില്‍ കോളിന്‍സ് കീഴടക്കി (7-6, 6-3). മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസും പുറത്തായി. പുരുഷ സിംഗിള്‍സില്‍ ഓസ്‌ട്രേലിയയുടെ റിങ്കി ഹിജിക്കാറ്റയോട് ഒരു സെറ്റ് നഷ്ടമായശേഷം റഫേല്‍ നദാല്‍ ജയിച്ചുകയറി (4-6, 6-2, 6-3, 6-3).
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here