Child: ജന്മദിനാഘോഷം കഴിഞ്ഞ് കുട്ടി കുഴഞ്ഞു വീണ് മരിച്ച സംഭവം; ഭക്ഷണത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്ന് സംശയം

ജന്മദിനാഘോഷം(birthday) കഴിഞ്ഞ് 5 വയസുകാരൻ കുഴഞ്ഞു വീണ് മരിച്ച സംഭത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. ഭക്ഷണ(food)ത്തിൽ നിന്നോ മറ്റോ വിഷാംശം കലർന്നതാണ് മരണകാരണമെന്ന് ഡോക്ടർ(doctor) പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തുറവൂർ വളമംഗലം സ്വദേശി ലിന്റോ എന്ന 5 വയസ്സുകാരന്റ ജന്മദിനാഘോഷം വീട്ടിൽ നടന്നത്. കടയിൽ നിന്ന് വാങ്ങിയ കേക്കും മറ്റു ഭക്ഷണവും കഴിച്ച ശേഷം മൂത്ത കുട്ടി ഛർദിൽ ബാധിച്ച് ആശുപത്രിയിലായി.

ഒപ്പമുണ്ടായിരുന്ന 5 വയസ്സുകാരൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തുറവൂർ ആശുപത്രിയിൽ നിന്നും വിദഗ്ദ ചികിത്സക്കായ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച 5 വയസ്സുകാരൻ ബുധനാഴ്ച മരിച്ചു.

പഴകിയ ഭക്ഷണത്തിൽ നിന്നാണോ കുട്ടിയിട്ട് ശരീരത്തിൽ വിഷാംശം ഉണ്ടായതെന്നും സംശയമുണ്ട്. ലിന്റോയുടെ കണ്ണുകളും മറ്റ് അവയവങ്ങളും ദാനം ചെയ്തു. സംസ്ക്കാരം നാളെ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News