വിവാഹശേഷം ഭാര്യയ്ക്ക് തടിവെക്കുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്

വിവാഹശേഷം ഭാര്യയ്ക്ക് തടിവെക്കുന്നുവെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. സല്‍മാന്‍ എന്ന യുവാവാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. മീററ്റിലാണ് സംഭവം.

ദമ്പതികള്‍ക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. തന്നെ തടിച്ചി എന്നു വിളിച്ച് ഭര്‍ത്താവ് കളിയാക്കുക പതിവാണെന്നും, ഒരുമാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി സല്‍മാന്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു

തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നസ്മ പൊലീസിനെ സമീപിച്ചു. തനിക്ക് സല്‍മാനൊപ്പം ജീവിക്കണമെന്നും അതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും നസ്മ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News