Supremecourt: ആരാധനാലയങ്ങളുടെ നടത്തിപ്പ് അതത് സമുദായങ്ങള്‍ക്ക് നല്‍കണം; സുപ്രീംകോടതി

ആരാധനാലയങ്ങളില്‍ കാലങ്ങളായി തുടരുന്ന രീതികള്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി(supremecort)യുടെ പരാമര്‍ശം. ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ ആരാധാനാലയങ്ങളില്‍ എന്ന പോലെ ഹിന്ദു, സിഖ്, ബുദ്ധ ആരാധനാലയങ്ങളുടെ നടത്തിപ്പ് സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്ന് അതത് സമുദായങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി പരാമര്‍ശം.

ബിജെപി(bjp) പ്രവര്‍ത്തകനായ അശ്വനി ഉപാദ്ധ്യായയാണ് ഹര്‍ജി നല്‍കിയത്. പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം ഹര്‍ജികളെന്നും കോടതി വിമര്‍ശിച്ചു. വരുമാനമില്ലാത്തതിനാല്‍ പല ക്ഷേത്രങ്ങളും അടച്ചുപൂട്ടുകയാണെന്നും കര്‍ണാടകത്തില്‍ 15,000 ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടിയെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അതിന്‍റെ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് കേസ് ഈമാസം 19ലേക്ക് മാറ്റിവെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News