കടലില്‍ വീണ നായയെ രക്ഷിച്ച് ഡോള്‍ഫിന്‍, പുറത്തുകയറ്റി ബോട്ടിലെത്തിച്ചു; വീഡിയോ പുറത്ത്

കടലില്‍ വീണ നായയെ ഡോള്‍ഫിന്‍ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ക്ലെമന്റ് ബെന്‍ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഡോള്‍ഫിന്റെ പുറത്ത് കയറി നായ തിരിച്ചു ബോട്ടില്‍ എത്തുന്നതാണ് വീഡിയോയിലുള്ളത്. ദേഹം മുഴുവന്‍ നനഞ്ഞ നായയെ പുറത്തുകയറ്റി ഡോള്‍ഫിന്‍ നീന്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ബോട്ടില്‍ എത്തിയ ശേഷം ഇരുവരുടെയും സ്നേഹപ്രകടനവും ഹൃദ്യമാണ്. കുരച്ചു കൊണ്ടാണ് നായ സ്നേഹം പ്രകടിപ്പിക്കുന്നത്. തുടര്‍ന്ന് ഇരുവരും അടുത്തെത്തി സ്നേഹം പ്രകടിപ്പിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here