ചികിത്സ കിട്ടാതെ അമ്മയുടെ മടിയില്‍ കിടന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

മധ്യപ്രദേശില്‍ ചികിത്സ കിട്ടാതെയുള്ള മരണം വീണ്ടും.  ഋഷി എന്ന അഞ്ച് വയസുകാരനാണ് ചികിത്സ കിട്ടാതെ മരിച്ചത്. ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ മടിയില്‍ കിടന്നായിരുന്നു കുട്ടിയുടെ മരണം. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം.

അതേസമയം, ഭാര്യ വ്രതത്തിലായിരുന്നതിനാലാണ് ആശുപത്രിയില്‍ എത്താന്‍ താമസിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഡോക്ടര്‍ നല്‍കിയ വിശദീകരണമെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല. ഒടുവില്‍ നിസ്സഹായാരായ മാതാപിതാക്കള്‍ നോക്കി നില്‍ക്കെ മാതാവിന്റെ കൈയില്‍ കിടന്ന് കുഞ്ഞ് മരിക്കുകയായിരുന്നു

കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചപ്പോഴായിരുന്നു  ഡോക്ടറുടെ വിചിത്രമായ മറുപടി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here