ഗായകന്‍ വാഹനാപകടത്തില്‍ മരിച്ചു

പഞ്ചാബി ഗായകന്‍ നിര്‍വൈര്‍ സിംഗ് ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. മെല്‍ബണിന് സമീപം മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 42കാരന്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം. അമിത വേഗതയില്‍ വന്ന കിയ സെഡാന്‍ കാറാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ 23കാരനായ കിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ജോലി സ്ഥലത്തേയ്ക്ക് പോകുന്ന സമയത്താണ് നിര്‍വൈര്‍ സിങ്ങിനെ വാഹനം ഇടിച്ചത്. നിയന്ത്രണം വിട്ട കിയ ആദ്യം രണ്ടു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ കിയ തൊട്ടരികില്‍ ഉണ്ടായിരുന്ന ജീപ്പില്‍ ഇടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണം. ഈ സമയത്ത് ഈ ദിശയില്‍ വരികയായിരുന്നു ഗായകന്‍.

ഒന്‍പത് വര്‍ഷം മുന്‍പാണ് പഞ്ചാബി ഗായകന്‍ ഓസ്ട്രേലിയയില്‍ എത്തിയത്. സോഷ്യല്‍മീഡിയയില്‍ അടക്കം ഗായകന് നിരവധി ഫോളോവേഴ്സാണ് ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel