സദ്യക്കൊപ്പം തയ്യാറാക്കാം കിടിലന്‍ പൈനാപ്പിള്‍ പച്ചടി

ആവശ്യമായ സാധനങ്ങള്‍

പൈനാപ്പിള്‍ – ഇടത്തരം വലിപ്പത്തില്‍ ഒന്ന് (നല്ല പഴുത്ത് മധുരമുള്ളതായിരിക്കണം).

തേങ്ങ -അരമുറി

പച്ചമുളക് – ആറെണ്ണം

തൈര് – അരകപ്പ് (പുളിയില്ലാത്തത്)

ഉപ്പ് – ആവശ്യത്തിന്

പഞ്ചസാര – ഒരു ടീസ്പൂണ്‍

ജീരകം – കാല്‍ ടീസ്പൂണ്‍

മഞ്ഞപ്പൊടി -കാല്‍ ടീസ്പൂണ്‍

മുളകുപൊടി – കാല്‍ ടീസ്പൂണ്‍

വെളിച്ചെണ്ണ -കടുക് വറുക്കാന്‍ ആവശ്യത്തിന്

കടുക് – കാല്‍ ടീ സ്പൂണ്‍

ചുവന്ന മുളക് – രണ്ട് എണ്ണം

കറിവേപ്പില – രണ്ട് തണ്ട്

തയ്യാറാക്കേണ്ട വിധം

പൈനാപ്പിള്‍ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി നുറുക്കിയെടുക്കണം. നുറുക്കിയ പൈനാപ്പിള്‍ ഉപ്പുംചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. ശേഷം പൈനാപ്പിള്‍ മിശ്രിതത്തില്‍ മഞ്ഞപ്പൊടി, മുളകുപൊടി, നീളത്തില്‍ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കണം. ഇവ വെന്തുകുറുകി വരുമ്പോള്‍ നന്നായി അരച്ചുവച്ചിരിക്കുന്ന തേങ്ങ, ജീരകം,കടുക്,പച്ചമുളക് എന്നിവ ചേര്‍ത്ത് അഞ്ചുമിനിറ്റ് കൂടി വേവിക്കണം. കറി കുറുകിവരുമ്പോള്‍ തൈര് കൂടി ചേര്‍ത്ത് തീ അണയ്ക്കാം. വെളിച്ചെണ്ണയില്‍ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തുള്ള കടുകുവറുക്കല്‍ കൂടി ചേര്‍ത്താല്‍ പൈനാപ്പില്‍ പച്ചടി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here