Cervical Cancer: സെർവിക്കൽ കാൻസർ: പ്രതിരോധ വാക്സിൻ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

സെർവിക്കൽ കാൻസറിനെ(cervical cancer) പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സിൻ(vaccine) വികസിപ്പിച്ച് ഇന്ത്യ(india). ഇന്ത്യൻ മെഡിക്കൽ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിതെന്ന് സിറം ഇൻസ്റ്റിറ്റ‍്യൂട്ട് മേധാവി അദർ പുനെവാല അറിയിച്ചു.

200 രൂപ മുതൽ 400 രൂപ വരെയായിരിക്കും വാക്സീന്റെ വിലയെന്നും പുനെവാല വ്യക്തമാക്കി. 85 ശതമാനം മുതൽ 90 ശതമാനം വരെ വാക്സിൻ ഫലപ്രദമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

9 മുതൽ 14 വയസുവരെ പ്രായമുള്ള പെൺകുട്ടികളിലാണ് വാക്സിൻ കുത്തിവെക്കുക. ഇത്തരത്തിൽ വാക്സിൻ കുത്തിവെച്ചാൽ അടുത്ത മുപ്പത് വർഷത്തിനിടെ ഇന്ത്യയിലുള്ള ക്യാൻസർ രോഗികളാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവു വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here