Teesta Setalvad: ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യം; ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

സാമൂഹ്യ പ്രവര്‍ത്തക ടീറ്റ സെതല്‍വാദിന്‍റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാരിനും ഗുജറാത്ത് ഹൈക്കോടതി(highcourt)ക്കും സുപ്രീംകോടതി(supremecourt)യുടെ വിമര്‍ശനം. ജാമ്യം(bail) നല്‍കാവുന്ന ഒരു കേസ് ഇതുപോലെ വലിച്ചുനീട്ടുനിന്നത് എന്തിനെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് ചോദിച്ചു.

ഗുജറാത്ത് കലാപ കേസില്‍ വ്യാജ തെളിവ് ഉണ്ടാക്കി എന്ന് ആരോപിച്ചാണ് ടീസ്റ്റ് സെതല്‍വാദിനെ ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം കസ്റ്റഡിയില്‍ വെച്ചിട്ടും കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ല.

കൊലപാതകം പോലെയെ, യു.എ.പി.എ പോലെയോ ഉള്ള കുറ്റങ്ങളൊന്നും ചുമത്താത്ത ഒരു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെയും ഹൈക്കോടതിയുടെയും ഈ നടപടി ആശ്ചര്യപ്പെടുത്തുന്നു എന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നത് അനന്തമായി നീട്ടിവെച്ച ഗുജറാത്ത് ഹൈക്കോടതി എന്ത് നടപടിക്രമമാണ് പിന്തുണടരുന്നതെന്ന ചോദ്യവും കോടതി ഉയര്‍ത്തി.

കേസില്‍ ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം നല്‍കാന്‍ ഇന്ന് സുപ്രീംകോടതി തീരുമാനിച്ചെങ്കിലും സോളിസ്റ്റര്‍ ജനറലിന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ച് കേസ് നാളത്തേക്ക് മാറ്റിവെച്ചു. നാളെ ഉച്ചക്ക് രണ്ട് മണിക്ക് കേസ് വീണ്ടും പരിഗണിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel