അധികമായാല്‍ മഞ്ഞളും ആരോഗ്യത്തിന് ദോഷം

രോഗപ്രതിരോധ ശേഷി കൊണ്ടും ഔഷധ ഗുണങ്ങളാലുംപേരു കേട്ട ഒന്നാണ് മഞ്ഞള്‍. അതുപോലെതന്നെ മഞ്ഞളിന്റെ തനതായ രുചിയെ തുടര്‍ന്ന് നമ്മുടെ അടുക്കളയില്‍ ഇത് നിത്യവും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മഞ്ഞള്‍ അമിതമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

മഞ്ഞളിന്റെ പാര്‍ശ്വഫലങ്ങള്‍

ചര്‍ദ്ദി, വയറിളക്കം:

മഞ്ഞളില്‍ കാണപ്പെടുന്ന ഘടമാണ് കുര്‍ക്കുമിന്‍. മഞ്ഞള്‍ അമിതമായി കഴിക്കുന്നത് ദഹനനാളത്തെ ബാധിക്കുകയും ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യും. ഇത് വയറിളക്കത്തിനും ചര്‍ദ്ദിക്കും ഇടയാക്കും.

വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു:

മഞ്ഞള്‍ അമിതമായ അളവില്‍ കഴിക്കുന്നതിലൂടെ അതില്‍ അടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകള്‍ വൃക്കയിലെ കല്ലുകള്‍ കൂടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

അയണിന്റെ കുറവ്:

വളരെയധികം മഞ്ഞള്‍ കഴിക്കുന്നത് അയണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന മഞ്ഞളിന്റെ അളവ് ശ്രദ്ധിക്കണം. അയണ്‍ കുറവുള്ളവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

മഞ്ഞളിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാനും അതേസമയം, ഇതിന്റെ ഗുണ ഫലങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കുന്നതിനും മിതമായ അളവില്‍ മഞ്ഞള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

അതേസമയം, മഞ്ഞളിന് നിരവധി ഗുണഫലങ്ങളും ഉണ്ട്. മഞ്ഞള്‍ അല്‍പം ചൂടു വെള്ളത്തില്‍ ചേര്‍ത്താല്‍ അതിലെ കുര്‍കുമിന്‍ എന്ന ഘടകം സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. മഞ്ഞള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പല രോഗങ്ങളും ശമിപ്പിക്കുകയും ചെയ്യും. ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനത്തെയും ഇത് സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here