Kochi Metro: കൊച്ചി മെട്രോയുടെ പേട്ട-എസ് എന്‍ ജംഗ്ഷന്‍ പാത നാടിനു സമര്‍പ്പിച്ചു

കൊച്ചി മെട്രോയുടെ പേട്ട-എസ്എല്‍ ജങ്ഷന്‍ പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം നേര്‍ന്നു.

റെയില്‍വേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷല്‍ ട്രെയിന്‍ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ജവഹർലാൽ നെഹ്റു സറ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന 11.8 കിലോമീറ്റർ നീളുന്നതാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. 11 സ്റ്റേഷനുകൾ ഉണ്ടാകും.വടക്കേക്കോട്ട, എസ്. എൻ. ജംഗ്ഷൻ എന്നിവയാണ് പുതിയ സറ്റേഷനുകൾ.

ഇതോടെ 27 കിലോമീറ്റർ ദൂരം താണ്ടി, 24 സ്റ്റേഷനുകൾ കൊച്ചി മെട്രോയ്ക്കൊപ്പം ചേർന്നു. ആലുവ – പേട്ട റിച്ച് പൂർത്തിയാക്കി ഡി എം ആർ സി മടങ്ങിയതോടെ കെഎംആർഎൽ നേരിട്ടാണ് പുതിയ പാതയുടെ ജോലികൾ പൂർത്തീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News