MV Govindan Master: നമ്മുടെ വകുപ്പിനെ ഏകോപിപ്പിച്ചുകൊണ്ടുള്ള ലീഡർഷിപ്പ് കിട്ടിയിട്ടുള്ളത് മന്ത്രിയിൽ നിന്നുമാണ്; ഗോവിന്ദൻ മാസ്റ്ററെക്കുറിച്ച് ശാരദാ മുരളീധരൻ IAS

ഒപ്പമുള്ളവരെ വളരെ വാത്സല്യത്തോടെക്കാണുന്ന വ്യക്തിത്വത്തിനുടമയാണ് എം വി ഗോവിന്ദൻ മാസ്റ്റർ(mv govindan master)എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐഎഎസ്(sarada muraleedharan ias).

വകുപ്പിനെ ഏകോപിപ്പിച്ചുകൊണ്ടുള്ള, കൂട്ടിക്കെട്ടിക്കൊണ്ടുള്ള ലീഡർഷിപ്പ് കിട്ടിയിട്ടുള്ളത് മന്ത്രിയിൽ നിന്നുമാണെന്നും ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ലീഡർഷിപ്പ് കിട്ടുന്നതെന്നും അവർ പറഞ്ഞു.

വകുപ്പിൽ നിന്നും പോകുന്നെത്തിൽ വിഷമമുണ്ടെന്നു പറഞ്ഞ ശാരദ മുരളീധരൻ അദ്ദേഹത്തിനു ലഭിച്ച പുതിയ പദവിയേയും ഉത്തരവാദിത്തത്തെയും ആദരവോടെ കാണുന്നുവെന്നും കൂട്ടിച്ചേർത്തു.

ശാരദ മുരളീധരന്റെ വാക്കുകൾ

ഒപ്പമുള്ളവരെ വളരെ വാത്സല്യത്തോടെ, അതിപ്പോൾ വകുപ്പിലെ ഉദ്യോഗസ്ഥരായാലും, ജനപ്രതിനിധികളായാലും ഹരിതകർമ സേന അംഗങ്ങളായാലും ഒരേ തരത്തിൽ കാണുന്ന വ്യക്തിത്വമാണ് മന്ത്രിയുടേത്. മിനിസ്റ്റർ ചാർജെടുത്ത്‌ നമ്മുട അടുത്ത്‌ വന്നപ്പോൾ അതാണ് നമുക്ക് കാണാൻ സാധിച്ചത്.

ഇന്നിവിടെ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിനൊരു ഇടർച്ചയുണ്ടായിരുന്നു. ഞാൻ വിശ്വസിക്കുന്നത് നമ്മളെ വിട്ടുപോകുന്നതിന്റെ ഒരു ഇടർച്ചയുണ്ട് എന്നാണ്. നമ്മളോട് സംസാരിക്കുമ്പോൾത്തന്നെ വളരെ നർമത്തോടെയാണെങ്കിൽപ്പോലും നമുക്ക് തരുന്നത് ഒരു വിഷനാണ്. അത് ഇന്റഗ്രേറ്റഡ് ആയിട്ടുള്ള ഒരു വിഷനാണ്. നമ്മുടെ വകുപ്പിനെ ഏകോപിപ്പിച്ചുകൊണ്ടുള്ള, കൂട്ടിക്കെട്ടിക്കൊണ്ടുള്ള ലീഡർഷിപ്പ് കിട്ടിയിട്ടുള്ളത് നമ്മുടെ ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്നുമാണ്.

ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ലീഡർഷിപ്പ് നമുക്ക് കിട്ടുന്നത്. നമ്മൾ നൽകുന്ന ആശയങ്ങൾക്ക് അദ്ദേഹം പുതിയ മാനങ്ങൾ നൽകി അതിനുവേണ്ട പൂർണ പിന്തുണ നൽകും. തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഏതു മേഖലയെടുത്താലും നമുക്ക് പ്രചോദനം നൽകുക മാത്രമല്ല, ആശയങ്ങൾക്ക് നനേതൃത്വം നൽകാനും അതിനെക്കുറിച്ച് അതെവിടെച്ചെന്നും വ്യക്തമായി പറയാനും അദ്ദേഹം നമുക്ക് സപ്പോർട്ട് നൽകുന്നു. സാർ എപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്, ‘ഹാപ്പിനെസ് ഇൻഡക്സ്’.

കേരളത്തിന് ദേശീയ തലത്തിൽ ഹാപ്പിനെസ് ഇൻഡക്സിന് വലിയ പ്രാധാന്യമുണ്ട്. ശരിക്കും പറഞ്ഞാൽ നമുക്കിപ്പോൾ 2,3 ദിവസമായി വലിയ അങ്കലാപ്പാണ്. എന്നാലും സർ പുതിയ പദവിയും ഉത്തരവാദിത്തവും ഏറ്റെടുക്കുന്നത് വളരെ ആദരവോടെ കാണുന്നു. നമ്മളിൽ നിന്നും ബഹുവേഗം ബഹുദൂരം പോവുകയാണ് അദ്ദേഹം. എങ്കിലും നമ്മളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here