Pinarayi Vijayan: ഗതാഗതപദ്ധതികള്‍ക്ക് കേന്ദ്രാനുമതി വേഗത്തിലാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ ഗതാഗത വികസനപദ്ധതികള്‍ എത്രയുംവേഗം യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan). വികസനപദ്ധതികള്‍ക്ക് ഉറച്ച പിന്തുണയും സഹകരണവുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നത്.

സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി അത് തുടരണം. കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രോ റെയില്‍ രണ്ടാംഘട്ടം കേരളത്തിന്റെ വികസനമുന്നേറ്റത്തില്‍ നാഴികക്കല്ലാകും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത റെയില്‍വേ പദ്ധതികളും വികസനത്തിന് വേഗംപകരും. മലിനീകരണത്തോത് കുറയ്ക്കുന്ന പൊതുഗതാഗത സംവിധാനങ്ങളാണ് നാടിനാവശ്യം.

ജലമെട്രോ ഉള്‍പ്പെടെയുള്ളവ സജ്ജമായിവരികയാണ്. എന്‍എച്ച് 66, ആറുവരിയായി വികസിപ്പിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെകൂടി പങ്കാളിത്തത്തോടെ അതിവേഗം പൂര്‍ത്തിയാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here