Pinarayi Vijayan: കരുതലായി നിന്ന കരീമിന് മുഖ്യമന്ത്രിയുടെ സല്യൂട്ട്

സെക്രട്ടറിയേറ്റ് ഗേറ്റിന് പുറത്ത് ട്രാഫിക്(traffic) നിയന്ത്രിക്കുന്ന ഒരാളുണ്ട്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷത്തിൽ മുഖ്യമന്ത്രിയുടെ സല്യൂട്ട്(salute) ഏറ്റുവാങ്ങിയ ഒരാൾ.

ഒരു നിയോഗം പോലെ ട്രാഫിക് നിയന്ത്രണവും മറ്റു ക്രമീകരണങ്ങളും എല്ലാം സ്വയം ഏറ്റെടുക്കുന്ന കരീമിക്ക സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് ചിരപരിചിതനാണ്. മന്ത്രിമാരേയും സെക്രട്ടറിമാരേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ചിട്ടയാർന്ന കാവലാൾ പോലെ കരീം തടസമില്ലാതെ കടത്തിവിടാൻ ഓടി നടക്കും.

എല്ലാ ദിവസവും പലവട്ടം കിട്ടുന്ന അഭിവാദ്യത്തിന് ഊഷ്മളമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യഭിവാദ്യം ചെയ്യുന്നത് ഒരൊറ്റ ചിത്രത്തിൽ വ്യക്തമാണ്.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കൊപ്പം ഓണം ആഘോഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും മടങ്ങിയത്. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഭാര്യയും മടങ്ങി.

എഴുത്തുകാരൻ ഗോപകുമാർ മുകുന്ദൻ കരീമിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചതും ഈ അവസരത്തിൽ ശ്രദ്ധേയമാവുകയാണ്

കേരളത്തിന്റെ മുഖ്യമന്ത്രി Salute ചെയ്യുന്ന ഈ മനുഷ്യന്റെ പേര് കരീം എന്നാണ്.
സെക്രട്ടറിയേറ്റ് കൺടോൺമെന്റ് ഗേറ്റിൽ ഏതോ ഒരു നിയോഗം പോലെ ട്രാഫിക് നിയന്ത്രണവും മറ്റു ക്രമീകരണങ്ങളും എല്ലാം സ്വയം ഏറ്റെടുക്കുന്ന കരീമിക്ക .
ആരും പറഞ്ഞിട്ടല്ല
ഒന്നും വാങ്ങിയിട്ടുമല്ല.
കരീമിനിത് നിയോഗമാണ്.
മന്ത്രിമാരേയും സെക്രട്ടറിമാരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ചിട്ടയാർന്ന കാവലാൾ പോലെ കരീം തടസമില്ലാതെ കടത്തിവിടാൻ ഓടി നടക്കും.അഭിവാദ്യം ചെയ്യും.
Entry pass എടുക്കുന്ന മനുഷ്യർക്കും കരീമിന്റെ കരുതലുണ്ട്.
ഔദ്യോഗിക സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോലീസുമൊക്കെ കൺടോൺമെന്റ് ഗേറ്റിൽ കരീമിന് ‘ കീഴിലാണ് ” പ്രവർത്തിക്കുന്നത് എന്നു തോന്നും.
കരീമിക്കായുടെ സ്നേഹവും അടുപ്പവും അനുഭവിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പലവട്ടം കിട്ടുന്ന അഭിവാദ്യത്തിന് എത്ര ഊഷ്മളമായാണ് സ. പിണറായി പ്രത്യഭിവാദ്യം ചെയ്യുന്നത്.
നിറഞ്ഞ ഓണാനുഭവമാണ് ഈ ചിത്രം .
ഓണാഭിവാദ്യങ്ങൾ കരീമിക്കാ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News