60 വയസ്സ് കഴിഞ്ഞ പട്ടിക വർഗക്കാർക്ക് ഓണസമ്മാനം

60 വയസ്സ് കഴിഞ്ഞ പട്ടിക വർഗക്കാർക്ക് ഓണസമ്മാന വിതരണം ഇന്നാരംഭിച്ചു. ആയിരം രൂപ വീതം 60, 602 പേർക്കാണ് ഈ വർഷം ഓണസമ്മാനം നൽകുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ(facebook) കുറിച്ചു. ക്ലേശങ്ങളില്ലാതെ ഓണമാഘോഷിക്കാൻ പട്ടിക വർഗ്ഗ വിഭാഗത്തിന് സർക്കാരിന്റെ ഒരു കൈത്താങ്ങ് കൂടിയാണ് ഈ ഓണസമ്മാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

60 വയസ്സ് കഴിഞ്ഞ പട്ടിക വർഗക്കാർക്ക് നൽകുന്ന ഓണസമ്മാനം വിതരണം ഇന്നാരംഭിച്ചു. ആയിരം രൂപ വീതം 60, 602 പേർക്കാണ് ഈ വർഷം ഓണസമ്മാനം നൽകുന്നത്. ക്ലേശങ്ങളില്ലാതെ ഓണമാഘോഷിക്കാൻ പട്ടിക വർഗ്ഗ വിഭാഗത്തിന് സർക്കാരിന്റെ ഒരു കൈത്താങ്ങ് കൂടിയാണ് ഈ ഓണസമ്മാനം. ഇതിന് തുടക്കം കുറിച്ച് തിരുവനന്തപുരം തൊളിക്കോട് ആലും കുഴി സദാനന്ദൻ കാണി, മലയടി അനുരാഗ് ഭവനിൽ പൊന്നമ്മ എന്നിവർക്ക് ഓണസമ്മാനം നൽകി. ഈ ഓണക്കാലം ഐശ്വര്യപൂർണമാകട്ടെ എന്ന് ആശംസിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News